വിശ്രമിക്കാം ഈ വികസനത്തണലിൽ

തിരുവനന്തപുരം
വികസന നിറവിൽ മെഡിക്കൽ കോളേജ് വാർഡ്. നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കിയ 55 കോടിയിൽ അധികം രൂപയുടെ വികസന പദ്ധതികളിലൂടെ കൈവരിച്ചത്‌ സമാനതകളില്ലാത്ത വളർച്ച.
സാധാരണക്കാരായ രോഗികളുടെ അത്താണിയായ  മെഡിക്കൽ കോളേജ് ആശുപത്രിക്ക്‌ ഉൾപ്പെടെ പ്രത്യേക കരുതൽ ലഭിച്ചു. കോവിഡ് തീർത്ത പ്രതിസന്ധിയും തരണം ചെയ്‌ത്‌ മുന്നോട്ടുപോവുകയാണ്‌ വിവിധ പ്രവൃത്തികൾ. 202 കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന 11 കോടിരൂപ ചെലവഴിച്ച് നിർമിക്കുന്ന മൾട്ടിലെവൽ കാർപാർക്കിങ്‌, 19.16 കോടിയുടെ സ്വിവറേജ് ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌, എസ്എടിയിൽ 5.23 കോടി രൂപയുടെ വിശ്രമകേന്ദ്രം, 49 ലക്ഷം രൂപയുടെ നവീകരണപ്രവർത്തനം പൂർത്തിയാക്കിയ പഴയ വിശ്രമകേന്ദ്രം, ഒരു കോടി രൂപയുടെ മാലിന്യസംസ്കരണ പ്ലാന്റ്‌ എന്നിവ ഇവയിൽ ചിലത്‌ മാത്രം.   വാർഡിൽ പുതിയ അങ്കണവാടി, കമ്യൂണിറ്റി ഹാൾ, സ്ത്രീകൾക്കായി തൊഴിൽ നൈപുണ്യകേന്ദ്രം എന്നിവയും യാഥാർഥ്യമാക്കി.  മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്കൂളിന്റെ വികസനത്തിനും  നഗരസഭയുടെ പ്രത്യേക പരിഗണന ലഭിച്ചു.
സ്കൂൾ കെട്ടിടം നവീകരണം, പുതിയ ഹാൾ, ക്ലാസ്‌മുറികൾ ടൈൽപാകൽ, സ്മാർട്ട് ക്ലാസുകൾ  ഉൾപ്പെടെ രണ്ടരക്കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങളും സാധ്യമാക്കി.
പുതുതായി ഒരുകോടി രൂപയുടെ പുതിയ കെട്ടിടം, 25 ലക്ഷം രൂപയുടെ പ്രവേശനകവാടം, 20 ലക്ഷം രൂപയുടെ മറ്റൊരു കെട്ടിടം, കൂടാതെ ആധുനിക ലൈബ്രറി, കംപ്യൂട്ടർ, പുതിയ ബെഞ്ചുകളും ഡെസ്കുകളും എന്നിവയുമൊരുക്കി.

റോഡുനവീകരണം, ഇടറോഡുകൾ ഇന്റർലോക്ക് ചെയ്യൽ, കോളനി നവീകരണം, വീടുകളുടെ വൈദ്യൂതീകരണം, കുടിവെള്ളം ലഭ്യമാക്കൽ, പുതിയ ഓടകളുടെ നിർമാണം, ഗൗരീശപട്ടം കുഴിവയൽ പ്രദേശത്ത് ആമയിഴഞ്ചാൻ തോടിന്റെ പാർശ്വഭിത്തി നിർമാണം, എന്നിങ്ങനെ നാട്ടുകാരുടെ ആഗ്രഹങ്ങളും സഫലമാക്കി.

500 പേർക്ക് പുതുതായി സാമൂഹ്യസുരക്ഷാ പെൻഷൻ ലഭ്യമാക്കി. വീടില്ലാത്ത അമ്പതോളം പേർക്ക് വീടും സ്ഥലവും നൽകി.
Comments
Spread the News