മരട് ഫ്‌ളാറ്റ് പൊളിക്കുമെന്ന് ഉറപ്പു നല്‍കി സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന വിധി നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. വിധി നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്, വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. ഉത്തരവ് നടപ്പാക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.  കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. സെപ്റ്റംബര്‍ 20 നകം വിധി നടപ്പാക്കണമെന്നും 23 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ അന്ത്യശാസനം.

Comments
Spread the News