ചെറിയാൻ ഫിലിപ്പ് ഏകനായി വന്നു, ഏകനായി തിരിച്ച് പോകുന്നു: എ വിജയരാഘവൻ

തിരുവനന്തപുരം : ഏകനായി വന്ന ചെറിയാൻ ഫിലിപ്പ് ഏകനായി തന്നെ തിരിച്ചു പോകുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രിയെ ജനങ്ങൾക്കറിയാം. ഓഫീസിന്റെ പ്രവർത്തനം സുതാര്യമാണ്‌.

ചെറിയാൻ ഫിലിപ്പ് മുമ്പേ കോൺഗ്രസ് പ്രവർത്തകനാണ്‌. സിപിഐ എം അംഗമല്ല. സംഘടനാ ചുമതല നിർവഹിച്ചിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന നിലപാട് അദ്ദേഹം മാറ്റിയെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം സഹയാത്രികരായി ധാരാളം പേരുണ്ട്. അവരുടെ പ്രവർത്തനങ്ങളോട് സിപിഐ എമ്മിന് നന്ദിയുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.

Comments
Spread the News