തിരുവനന്തപുരം : സി.പിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കെ.പി.സി.സി സെക്രട്ടറി മര്യാപുരം ശ്രീകുമാറിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. പേരൂർക്കടയിലെ കുഞ്ഞിന്റെ വിഷയവുമായി ബന്ധപ്പെടുത്തി മര്യാപുരം ശ്രീകുമാർ ആനാവൂർ നാഗപ്പനെതിരെ അപകീർത്തികരമായി ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചത്.കുഞ്ഞിനെ തട്ടികൊണ്ട് പോയതിൽ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടെന്നും, ഗൂഢാലോചന നടന്നത് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചാണെന്നുമാണ് മര്യാപുരം ശ്രീകുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. “ഇത് വസ്തുതാവിരുദ്ധവും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണ്” ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വക്കീൽ നോട്ടീസ് അയച്ചതെന്നും, നോട്ടീസ് കൈപറ്റി ഏഴ് ദിവസത്തിനകം പ്രസ്തുത പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്താവനയിൽ പറഞ്ഞു.
ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :