തിരുവനന്തപുരം : തൊഴിലാളികളെ സംഘടിപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു കാട്ടാക്കട ശശിയെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാട്ടാക്കട ശശി അനുസ്‌മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രേഡ് യൂണിയനുകൾ രൂപീകരിക്കാനും അത് സംസ്ഥാനതലത്തിൽ വിപുലീകരിക്കാനും മുന്നിട്ടിറങ്ങിയ നേതാവായിരുന്നു അദ്ദേഹമെന്നു ആനത്തലവട്ടം പറഞ്ഞു. സിഐടിയു ജില്ലാ പ്രസിഡന്റ് സി ജയൻബാബു അധ്യക്ഷനായി. അനുശോചന പ്രമേയവും അവതരിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടി, സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ, സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ കെ സുനിൽകുമാർ, കെ എൻ ഗോപിനാഥ്, ജില്ലാ ട്രഷറർ പുല്ലുവിള സ്റ്റാൻലി, ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി ആർ രാമു എന്നിവർ സംസാരിച്ചു.
Comments