ബി.ജെ.പിയുടെ സിറ്റിംഗ് വാർഡിൽ വികസനമില്ലെന്ന് വി.വി രാജേഷ്

തിരുവനന്തപുരം: ”ഇന്നലെ രാവിലെ ഞങ്ങൾ പ്രചാരണത്തിനിറങ്ങിയ ബൂത്തിൽ വീട്ടമ്മമാർ പറഞ്ഞ പ്രധാന പ്രശ്‌നം പൂജപ്പുരയിൽ ഒരുമണിക്കൂർ മഴ പെയ്‌താൽ ഡ്രെയിനേജ് മാലിന്യം വീടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ്. അതുകേട്ട് ഞാൻ ഞെട്ടി. അതിശയിച്ച് പോയി. ഒരു പൈപ്പ് എങ്കിലും ഇവിടെ ഇടാൻ സാധിച്ചോ” ഇത് ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റും പൂജപ്പുരയിലെ സ്ഥാനാർത്ഥിയുമായ വി.വി. രാജേഷിന്റെ വാക്കുകളാണ്. സംഭവം വോട്ടുപിടിക്കാനുള്ള തത്രപ്പാടായിരുന്നെങ്കിലും ബി.ജെ.പിക്കാരിയായ കൗൺസിലറാണ് പൂജപ്പുര വാർഡിലെന്ന കാര്യം നേതാവ് മറന്നുപോയി.

പ്രസംഗത്തിൽ ഒട്ടാകെ വാർഡിൽ വികസനം നടന്നിട്ടില്ലെന്നായിരുന്നു പരോക്ഷ വിമർശനം. സോഷ്യൽ മീഡ‌ിയയിലും പ്രസംഗം വൈറലായി. നാക്ക് പിഴയാണെന്ന വിശദീകരണവുമായി പ്രവർത്തകരും രംഗത്തെത്തിയതോടെ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിച്ചു. പൂജപ്പുരയിലെ വാർഡ് തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തിനിടെ നിലവിലെ കൗൺസിലറായ ഡോ.ബി. വിജയലക്ഷ്‌മി, ഒ. രാജഗോപാൽ എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരു പരാമർശം.

Comments
Spread the News