ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 21ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഒക്ടോബര്‍ 24 നാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഷെഡ്യൂള്‍ ഇങ്ങനെ വിജ്ഞാപനം – സെപ്റ്റംബര്‍ 27 പത്രികാസമര്‍പ്പണം – ഒക്ടോബര്‍ 4 സൂക്ഷ്മപരിശോധന – ഒക്ടോബര്‍ 5 പിന്‍വലിക്കാനുള്ള അവസാനതീയതി – 7 വോട്ടെടുപ്പ് – ഒക്ടോബര്‍ 21 വോട്ടെണ്ണല്‍ -ഒക്ടോബര്‍ 24.

Comments
Spread the News