ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ അസിസ്റ്റന്റ് (ക്ലർക്) തസ്തികയിൽ 8000 ഒഴിവുണ്ട്

ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ അസിസ്റ്റന്റ് (ക്ലർക്) തസ്തികയിൽ 8000 ഒഴിവുണ്ട്. വിവിധ ഡിവിഷനുകളിലെ ബ്രാഞ്ച് ഓഫീസുകളിലെ കാഷ്യർ, സിംഗിൾ വിൻഡോ ഓപറേറ്റർ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ജോലികളിലാണ് ഒഴിവ്. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി ഉൾപ്പെടുന്ന സൗത്ത് സോണിൽ 400 ഒഴിവുണ്ട്. യോഗ്യത ബിരുദം. പ്രായം 18‐30. 2019 സെപ്തംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് യോഗ്യതവും പ്രായവും കണക്കാക്കുന്നത്.  പ്രാഥമികം, പ്രധാനം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ 21, 22 തിയതികളിലാണ് പ്രാഥമിക പരീക്ഷ. പ്രധാന പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും. ഒരു മണിക്കൂർ സമയത്തെ ഒന്നാംഘട്ട ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയിൽ നൂറു മാർക്കിന്റെ നൂറുചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ് , ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് എന്നിവയിൽനിന്നാണ് ചോദ്യങ്ങളുണ്ടാവുക. 200
മാർക്കിന്റെ പ്രധാന പരീക്ഷയും ഒബ്ജക്ടീവ് മാതൃകയിലാണ്.  ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവയാണ് പരിശോധിക്കുക. രണ്ടരമണിക്കൂറ സമയത്തേക്കാണ് പ്രധാന പരീക്ഷ. തിയതി പിന്നീട് അറിയിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഒക്ടോബർ ഒന്ന്. വിശദവിവരത്തിന് https://www.licindia.in

Comments
Spread the News