കുടിവെള്ളം ലഭ്യമാക്കാത്ത ജല അതോറിറ്റി ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്‌ച മുതൽ ആറ്റിങ്ങൽ ജല അതോറിറ്റിക്ക് മുന്നിൽ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സമരം സംഘടിപ്പിക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കുക, ഏഴ് മാസമായി പൊട്ടിക്കിടക്കുന്ന, കായലിന് അടിയിലൂടെയുള്ള വക്കം – കായിക്കരക്കടവ് പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുക, അഞ്ചുതെങ്ങിനായി പ്രത്യേക പദ്ധതി തയ്യാറാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നേരത്തെ മൂന്ന് ദിവസത്തിലൊരിക്കലാണ് കുടിവെള്ളം ലഭിച്ചത്. ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസംപോലും ലഭിക്കുന്നില്ല. ഇതിനെതിരെയുള്ള സമരത്തിൽ എല്ലാവരും അണിചേരണമെന്ന് സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ സെക്രട്ടറി ആർ ജെറാൾഡ് അഭ്യർഥിച്ചു.
Comments