സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന ആറ്റിപ്ര ജി സദാനന്ദന്റെ രണ്ടാം അനുസ്മരണദിനം ആചരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
കുളത്തൂർ ആറ്റിപ്ര ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ് അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ, ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ, മംഗലപുരം ഏരിയ സെക്രട്ടറി മുല്ലശ്ശേരി മധു, ഏരിയ കമ്മിറ്റി അംഗങ്ങളായ മേടയിൽ വിക്രമൻ, എസ് എസ് ബിജു, സ്റ്റാൻലി ഡിക്രൂസ്, ഡി രമേശൻ, എസ് സനൽ, വി സുരേഷ് ബാബു, ആർ രാജേഷ്, വി സാംബശിവൻ, എസ് പ്രശാന്ത്, പി ഗോപകുമാർ, എസ് എസ് വിനോദ്, എ നവാസ്, എം ജലീൽ എന്നിവർ പങ്കെടുത്തു.
Comments