കേരള കോൺഗ്രസ് (എം) കഴക്കൂട്ടം നിയോജക മണ്ഡലം കൺവെൻഷൻ

കേരള കോൺഗ്രസ് (എം) കഴക്കൂട്ടം നിയോജക മണ്ഡലം കൺവെൻഷൻ കഴക്കൂട്ടം, എസ്.എൻ.ഡി.പി ഹാളിൽ നടന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി ജിമ്മി കക്കാട് ഉത്ഘാടനം ചെയ്തു. കേരള കോൺഗ്രസിനെ ശക്തിപ്പെടുത്തുവാൻ ഗ്രാമ ഗ്രാമാന്തരങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് ജന ഹൃദയങ്ങളിൽ ഇടം നേടണമെന്നും ഇടതു പക്ഷത്തോടൊപ്പം നിന്ന് പ്രവർത്തിക്കാനും കൺവെൻഷൻ ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻ്റ് വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് സഹായ ദാസ് മുഖ്യ പ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് ജില്ലാ നേതാക്കളായ അഗസ്റ്റിൻ ജോൺ, സുധീർ, പ്രദീപ്, അഴകേശൻ, രമേശ് എന്നിവർ സംസാരിച്ചു

Comments
Spread the News