തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ചാക്കയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം. ചാക്കയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സമ്പത്താണ് കൊലപ്പെട്ടത്.

കഞ്ചാവ് സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ നിഗമനം.. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ സനൽ മുഹമ്മദ്, സജാദ് എന്നിവരെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  സമ്പത്ത് പൊലീസിന് വിവരം നൽകിയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു.

Comments
Spread the News