ലൈസൻസ്‌ ഇല്ല; ക്യാന്റീന്‌ കോർപറേഷന്റെ പൂട്ട്‌

അനുമതിയില്ലാതെ എൽഎംഎസ്‌ ഓഫീസ്‌ കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന ക്യാന്റീൻ കോർപറേഷൻ പൂട്ടി. ക്യാന്റീന്‌ കോർപറേഷൻ ലൈസൻസ്‌ ഇല്ലായിരുന്നു. പ്രവർത്തനം നിർത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടത്തിപ്പുകാരനായ തങ്കരാജിന്‌ മൂന്നു തവണ നോട്ടീസ്‌ നൽകിയെങ്കിലും അവഗണിച്ചു. ഇതോടെ മേയറുടെ നിർദേശപ്രകാരം കോർപറേഷൻ സെക്രട്ടറി ക്യാന്റീൻ അടച്ചുപൂട്ടാൻ ഉത്തരവായി. നന്ദൻകോട്‌ സർക്കിൾ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അടച്ചുപൂട്ടി സീൽ ചെയ്‌തു. കോർപറേഷൻ ലൈസൻസ്‌ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
Comments
Spread the News