വഞ്ചിയൂർ : ക്രിസ്മസ് ദിനത്തിൽ ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചാർജ് ഓഫീസർ ദീപയ്ക്ക് സമ്മാനങ്ങളും ചെക്കും കൈമാറി. എസ്എൻഡിപി യോഗത്തിനുകീഴിൽ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയാണ് സമ്മാനങ്ങൾ കൈമാറിയത്. കൗൺസിലർമാരായ ഡി ആർ അനിൽകുമാർ, എൽ എസ് ആതിര, സൊസൈറ്റി സെക്രട്ടറി നീരാഴി അനിൽ, എസ്എൻഡിപി യോഗം പത്രാധിപർ യൂണിയൻ പ്രസിഡന്റ് ഡി പ്രേംരാജ്, സൊസൈറ്റി പ്രസിഡന്റ് ജി ഗോകുൽ, വൈസ് പ്രസിഡന്റ് സോളമൻ, ജോയിന്റ് സെക്രട്ടറി നജീബ് ബഷീർ, ഹരിലാൽ, സുനിൽ ബാബു, രമേശ്കുമാർ, ജയവിജയൻ എന്നിവർ പങ്കെടുത്തു.
Comments