കാലടി തളിയലിലെ ഇന്ദിരാ ഗാന്ധി പ്രതിമ തളിയലിന്റെ മുഖശ്രീ ആയിരുന്നു. 1984-ൽ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്തത്തെ തുടർന്ന് 1985 – ൽ ഇന്ദിരാ ഗാന്ധിയുടെ ആരാധകരും കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് തളിയലിൽ ഇന്ദിരാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. 32 വർഷം പ്രതിമ തളിയലിന്റെ മുഖമായി നിലകൊണ്ടു. ഇന്ദിരാ ഗാന്ധി ജംഗ്ഷൻ എന്ന് ഈ സ്ഥലം അറിയപ്പെടാനും തുടങ്ങി. 2017-ലെ ഓഖി ദുരന്തത്തിൽ മരം വീണ് പ്രതിമ തകർന്നു.തുടർന്ന് മൂന്ന് വർഷം പ്രതിമ ഇല്ലാതെ ജംഗ്ഷൻ മാറി . കെ.പി.സി.സി. സെക്രട്ടറിയായി ഡോ.ജി.വി.ഹരി നിയമിതനായപ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിമ പുനസ്ഥാപിക്കാൻ തീരുമാനമെടുത്തു. ഒരു മാസം മുൻപ് ഡോ.ജി.വി.ഹരി ചെയർമാനും തളിയൽ സുരേഷ് ജനറൽ കൺവീനറായി ഇന്ദിരാ ഗാന്ധി സ്മാരക സമിതി നാട്ടുകാർ രൂപീകരിച്ചു. ഒരു മാസം കൊണ്ട് പ്രതിമാ നിർമ്മാണം നടത്താനുള്ള പണം സമിതി സമാഹരിച്ചു. പ്രശസ്ത ശില്പി കരമന ശശിയാണ് പുതിയ പ്രതിമ നിർമ്മിച്ചത്. ഒരു ടൺ ഭാരമുള്ള പ്രതിമ ഇന്ദിരാ ഗാന്ധിയുടെ ജന്മദിനമായ നവംബർ 19ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വൈകുന്നേരം 5ന് തളിയലിൽ അനാച്ഛാദനം ചെയ്യും. തുടർന്ന് നടക്കുന്ന ജന്മദിനാഘോഷം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. കൺവീനർ എം.എം ഹസൻ ജന്മദിന പ്രഭാഷണം നടത്തുo.
തളിയലിനു മുഖശ്രീയേകി ഇന്ദിരാ ഗാന്ധിയുടെ പ്രതിമ മടങ്ങി വരുന്നു
Comments