പേരൂർക്കടയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു

പേരൂർക്കട മയക്കു മരുന്ന് , കഞ്ചാവ് മാഫിയയുടെ പിടിയിൽ അമരുന്നു . അടുപ്പുകൂട്ടം പാറ , ഹാർവിപുരം കോളനി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മാഫിയ പ്രവർത്തനം നടക്കുന്നത് . നേട്ടയത്തു നിന്നും കഞ്ചാവെത്തിയ്ക്കുന്ന വിതരണ ശൃഖലയും സജീവമാണ് . വിദ്യാർത്ഥികളും, യുവാക്കളും തുടങ്ങി പെൺകുട്ടികളുൾപ്പെടെ ഈ മാഫിയ യുടെ കെണിയിൽ വീണവരുണ്ട് . പലപ്പോഴും അഭിമാനം നോക്കി മാതാപിതാക്കളും ബന്ധുക്കളും പരാതി പെടാനോ , നിയമ നടപടികൾ സ്വീകരിയ്ക്കാനോ തയ്യാറാകില്ല . പകരം ഏതെങ്കിലും ആശുപത്രിയിൽ ചികിൽസിയ്‌ക്കുകയും രക്ഷപെട്ടു എന്ന് കരുതുകയും ചെയ്യും. എന്നാൽ വീണ്ടും ഇതേ മാഫിയയുടെ കൈകളിൽ തന്നെ ആണ് ഇവർ ചെന്ന് പെടുന്നത് . മക്കൾ ലഹരി വസ്തുക്കൾ ഉപയോഗിയ്ക്കുന്നുണ്ടോ എന്ന് പോലും മാതാപിതാക്കൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല എന്നാണ് അവർ പറയുന്നത് . ഭീതിയോടെ ആണ് ഓരോ ദിവസവും തള്ളി നീക്കുന്നത് എന്ന് പ്രദേശത്തെ രക്ഷകർത്താക്കൾ അനന്തപുരി എക്സ്പ്രസ്സിനോട് പറഞ്ഞു.

ലഹരി ഉപയോഗത്തിന്റെ മറ്റൊരു പരിണിത ഫലം ഗ്യാങ്ങുകൾ തമ്മിലുള്ള ആക്രമണങ്ങൾ ആണ് . ഇത് പേരൂർക്കടയിലെ സമാധാന അന്തരീക്ഷത്തിന് ഭീഷണി ഉയർത്തുന്നുണ്ട് . നിരവധി തവണ പോലീസ് നടപടികൾ സ്വീകരിച്ചിട്ടുള്ളതായി പേരൂക്കട പോലീസ് പറയുന്നു . പക്ഷെ ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ അനസ്യൂതം തുടരുകയാണ് . കർശനവും ശക്തവുമായ നടപടികൾ ഉണ്ടായേ തീരു എന്നാണു പേരൂക്കടയിലെ ജനങ്ങളുടെ ആവിശ്യം . പോലീസ് , എക്‌സൈസ് വകുപ്പുകൾ സംയുക്തമായി നടപടികൾ എടുക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ .

Comments
Spread the News