നേമത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണു

കല്ലിയൂർ പുന്നമൂടിനു സമീപം ഓടികൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണു. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. റോഡരികിൽ നിന്ന മരം ഓട്ടോയ്ക്ക് മുകളിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ  ഡ്രൈവർ അൽ അമീനിനെ നേമം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  രാജാജി നഗർ ഫയർഫോഴ്‌സ്‌ യൂണിറ്റിൽനിന്നും  അസി. സ്റ്റേഷൻ ഓഫീസർ വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയ  സംഘമാണ്   മരം മുറിച്ചുമാറ്റിയത്.

Comments
Spread the News