ശക്തമായ കടലാക്രമണത്തെ തുടർന്ന് ശംഖുമുഖം കടപ്പുറത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കണാതായി. ശംഖുമുഖം കടപ്പുറത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് വള്ളവുമായി പോയ ശംഖുമുഖം സ്വദേശികളായ വിൽസെന്റ്, മഹേഷ് എന്നിവരിൽ മഹേഷിനെയാണ് കാണാതായത്. ശക്തമായ തിരമാലയിൽ വള്ളം കല്ലിൽ ഇടിച്ച് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. വിൽസെന്റ് നിന്തി രക്ഷപ്പെട്ടു. കാണാതായ മഹേഷിനു വേണ്ടി തിരച്ചിൽ തുടരുകയാണ്.
Comments