തിരുവനന്തപുരത്ത് അമ്മയെ അകത്തിട്ട് പൂട്ടി മകന്‍ വീടിന് തീവെച്ചു

അമ്മയെ വീട്ടിനുള്ളിലാക്കി മാനസിക രോഗിയായ മകന്‍ വീടിന് തീവെച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്. നാട്ടുകാര്‍ ഉടനെത്തി തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി.വീടിന് തീയിട്ട യുവാവിനെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ മദ്യലഹരിയിലും ആയിരുന്നതായി പൊലീസ് പറഞ്ഞു.

Comments
Spread the News