ആറ്റിങ്ങലിനെ കളർഫുള്ളാക്കാൻ “കളേർസ് ഓഫ് ജോയി”

ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി ജോയിയുടെ പ്രചരണാർത്ഥം മണ്ഡലത്തിലുടനീളം പര്യടനം നടത്തുന്ന “കളേഴ്സ് ഓഫ് ജോയ്” പരിപാടിക്ക് തുടക്കമായി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചിത്രകാരരുടെയും കലാകാരരുടെയും പിന്തുണ ഇടതുപക്ഷത്തിനാണെന്ന് ഊട്ടിയുറപ്പിക്കുന്ന ഈ പരിപാടി വലിയ വിജയമായി തീരുമെന്ന് അദ്ദേഹം പറഞ്ഞു.

പാട്ടുകാരുടെയും ചിത്രകാരരുടെയും ഇന്ദ്രജാലത്തിന്റെയും അകമ്പടിയോടെയാണ് കളേഴ്സ് ഓഫ് ജോയ് വാഹനം പര്യടനം നടത്തുന്നത്. കവലകൾ ഉൾപ്പെടെയുള്ള പ്രാദേശിക കേന്ദ്രങ്ങളിൽ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പാട്ടുകൾ പാടുകയും വിവിധ വാദ്യോപകരണങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. ബീറ്റ് ബോക്സ്, ഗിറ്റാർ, മെലോടിക്ക എന്നിവയും വാഹനത്തിലുണ്ട്. സ്ഥാനാർത്ഥിയുടെ പടവും പേരും മുൻകൂട്ടി പ്രിൻ്റ് ചെയ്ത പേപ്പറിൽ പൊതുജനങ്ങളുടെയും കടകൾ നടത്തുന്നവരുടെയും ചിത്രങ്ങൾ വരച്ചു കൊടുക്കുകയും അവരുടെ കടകളിൽ തന്നെ അത് തൂക്കിയിടുകയും ചെയ്യുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. വരകൾക്ക് സമാന്തരമായി പാട്ടും മായാജാലവും നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ എം എൽ എ, എ എ റഹീം എംപി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡികെ മുരളി എംഎൽഎ, കെ എസ് സുനിൽകുമാർ, ആർ രാമു, പാർലമെൻ്റ് മണ്ഡലം സാംസ്കാരിക മുന്നണി ജനറൽ കൺവീനർ എസ് രാഹുൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജൂഖാൻ തുടങ്ങിയവർ പങ്കെടുത്തു. റാഫി മുദാക്കലിൻ്റെ മാജിക് ഷോയും ശ്രാവൺ ദാസിന്റെ ഗിറ്റാറും പരിപാടിക്കും മിഴിവേകി. വരുന്ന ദിവസങ്ങളിൽ മണ്ഡലത്തിന്റെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ “കളേഴ്സ് ഓഫ് ജോയ്’ നിറം പകരും

Comments
Spread the News