ബാബർ അസമിനെ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായി വീണ്ടും നിയമിച്ചു. ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനായാണ് ബാബറിനെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചത്. നിലവിലെ ക്യാപ്‌റ്റൻ ഷഹീൻ ഷാ അഫ്രീദി പാക് ക്രിക്കറ്റ് ബോർഡുമായി നല്ല ബന്ധത്തിലല്ല. പ്രകടനവും മോശമാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഏകദിന ലോകകപ്പിനുശേഷമാണ് മൂന്നുവിഭാഗത്തിലെയും ക്യാപ്‌റ്റൻസ്ഥാനം ബാബർ ഒഴിഞ്ഞത്. നിലവിൽ ഷാൻ മസൂദാണ് ടെസ്‌റ്റ് ടീം ക്യാപ്‌റ്റൻ. ഒരു പരമ്പരയിൽമാത്രമാണ് നായകനായത്.
Comments