ഡിവൈഎഫ്‌ഐ മിനി മാരത്തൺ

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി മിനി മാരത്തൺ സംഘടിപ്പിച്ചു. കനകക്കുന്നിൽ ആരംഭിച്ച്‌ വെള്ളയമ്പലം, തൈക്കാട്‌, തമ്പാനൂർ, കിഴക്കേകോട്ട, സെക്രട്ടറിയറ്റു വഴി കനകക്കുന്നിൽ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു. മുൻ ഐജി ഗോപിനാഥ്‌ സംസാരിച്ചു. നിഖിൽ സഹി  ഒന്നാം സ്ഥാനവും അഖിൽ രണ്ടാം സ്ഥാനവും ആർ എസ് മനോജ്‌  മൂന്നാം സ്ഥാനവും നേടി. ഇവർക്ക്‌ യഥാക്രമം 10000, 5000, 3000 രൂപയും മെമന്റോയും സമ്മാനിച്ചു. ആദ്യം ഫിനിഷ് ചെയ്‌ത 10 പേർക്ക്‌ 500 രൂപയും നൽകി. ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്‌ സമ്മാനം വിതരണം ചെയ്‌തു. ജില്ലാ പ്രസിഡന്റ് വി വിനീത് അധ്യക്ഷനായി. ജില്ലാ ട്രഷറർ വി അനൂപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രതിൻസാജ്‌ കൃഷ്ണ, എ എം അൻസാരി എന്നിവർ സംസാരിച്ചു. ഏപ്രിൽ 17, 18, 19 തീയതികളിൽ ആറ്റിങ്ങലിലാണ്‌ സമ്മേളനം.

Comments
Spread the News