തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസ് എസ്‌ഐയായിരുന്ന കെ അനിൽകുമാറിന്റെ കുടുംബത്തിന് പൊലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച ധനസഹായം കൈമാറി. അനിൽകുമാർ കരൾ രോഗ ചികിത്സയെ തുടർന്നാണ് മരിച്ചത്. ചെമ്പഴന്തി അണിയൂരിലെ വസതിയിൽ അനിൽകുമാറിന്റെ ഭാര്യ ഗീതാകുമാരിക്ക് സിറ്റി പൊലീസ് കമീഷണർ ജി സ്പർജൻ കുമാർ തുക കൈമാറി. ട്രാഫിക് എ സി സുരേഷ്‌കുമാർ, സഹകരണ സംഘം എക്സിക്യൂട്ടിവ് ഡയറക്ടർ ആർ കെ ജ്യോതിഷ്, പൊലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സുധീർ ഖാൻ, കെപിഒഎ തിരുവനന്തപുരം സിറ്റി ജില്ല വൈസ് പ്രസിഡന്റ് ദീപു, കെപിഎ തിരുവനന്തപുരം ജില്ല പ്രസിഡന്റ് കിരൺദേവ്, സെക്രട്ടറി സജീർ എന്നിവർ പങ്കെടുത്തു.
Comments