എൺപത്തൊമ്പതാമത് ശിവഗിരി തീർഥാടനത്തോട് അനുബന്ധിച്ച് വർക്കല ശിവഗിരി പാഞ്ചജന്യം ഹാളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് വികസന ഫോട്ടോ പ്രദർശനവും സ്റ്റാളും ഒരുക്കി. വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, തീർഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ശരദാനന്ദ, വർക്കല നഗരസഭാ ചെയർമാൻ കെ എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, വർക്കല ഡിവൈഎസ്പി പി നിയാസ്, മീഡിയാ കമ്മിറ്റി ചെയർമാൻ ഡോ. എം ജയരാജു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി ബിൻസിലാൽ എന്നിവർ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാൻ പ്രദർശനം ഉപകരിക്കും. ചെമ്പഴന്തി ഗുരുകുലത്തിൽ ഒരുക്കിയ സ്റ്റാളും ഫോട്ടോ പ്രദർശനവും കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനുവരി ഒന്നിന് ഇരുസ്ഥലത്തെയും പ്രദർശനം അവസാനിക്കും. പ്രദർശനത്തോട് അനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വിവിധ പ്രസിദ്ധീകരണം തീർഥാടകർക്ക് സൗജന്യമായി വിതരണം ചെയ്യും.
Comments