ജീവനക്കാരിയെ ശല്യപ്പെടുത്തിയതായി പരാതി: ജി വി രാജ സ്പോർട്‌സ്‌ സ്‌കൂൾ പ്രിൻസിപ്പലിന്‌ സസ്പെൻഷൻ

തിരുവനന്തപുരം : ജി വി രാജ വിഎച്ച്എസ് സ്‌പോർട്‌‌സ് സ്‌കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്‌പെൻഡ് ചെയ്‌തു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇത് സംബന്ധിച്ച ഉത്തരവിൽ ഒപ്പിട്ടു. പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നൽകിയിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ വകുപ്പിലെ പ്രത്യേക സംഘത്തെ ഏൽപ്പിക്കുകയായിരുന്നു.

അന്വേഷണ റിപ്പോർട്ട് സംഘം പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി. പ്രദീപിനെ സസ്‌പെൻഡ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ കൂടുതൽ അന്വേഷണങ്ങൾക്കായി ചുമതലപ്പെടുത്തണം എന്നുമുള്ള ശുപാർശ പ്രിൻസിപ്പൽ സെക്രട്ടറി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി.

ആരോപണ വിധേയനെ സർവീസിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്യാനും അഡീഷണൽ സെക്രട്ടറിക്ക് വകുപ്പുതല അന്വേഷണ ചുമതല നൽകാനും മന്ത്രി വി ശിവൻകുട്ടി ഉത്തരവിടുകയായിരുന്നു.

 

Comments
Spread the News