സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം

നന്ദിയോട് പഞ്ചായത്തിലെ സിഡിഎസ് കുടുംബശ്രീ വാർഷികവും കോവിഡ് വായ്പയുടെ സബ്സിഡി വിതരണവും 
ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കഴക്കൂട്ടം : കണിയാപുരം ബിആർസിയുടെ നേതൃത്വത്തിൽ അണ്ടൂർക്കോണം പഞ്ചായത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പള്ളിപ്പുറം ഗവ. എൽപി സ്കൂളിൽ സ്പെഷ്യൽ കെയർ സെന്റർ ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിദാബീവി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയർമാൻ സോമൻ അധ്യക്ഷനായി. കോ- ഓർഡിനേറ്റർ എസ്‌ മധുസൂദനക്കുറുപ്പ് , കണിയാപുരം എഇഒ ഷീജ, ആബിദാബീവി, സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ, സ്പെഷ്യൽ എജ്യൂക്കേറ്റർ ശുഭ എന്നിവർ സംസാരിച്ചു.

ഭിന്നശേഷി കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനവും – രക്ഷിതാക്കൾക്ക് തൊഴിൽപരിശീലനവും നൽകുമെന്ന് ബിആർസി പ്രതിനിധികൾ അറിയിച്ചു.

Comments
Spread the News