മഴ കുറയുന്നു; ഓറഞ്ച്‌ അലർട്ട്‌ മൂന്ന്‌ ജില്ലകളിൽ മാത്രം, നാളെ ഒരിടത്തും ജാഗ്രതാ നിർദേശമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മഴ സാധ്യത കുറയുന്നതായി കാലാവസ്ഥാ വകുപ്പ്‌. ഇതോടെ 11 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച്‌ അലർട്ട്‌ മൂന്ന്‌ ജില്ലകളിലായി ചുരുക്കി. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ മാത്രമാണ്‌ ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌ ഉള്ളത്‌. നാളെ ഒരിടത്തും ജാഗ്രതാ നിർദേശമില്ല.

വ്യാഴാഴ്‌ച 12 ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് ജാഗ്രതയും പിന്‍വലിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണുള്ളത്. മറ്റിടങ്ങളില്‍ മഴ മുന്നറിയിപ്പില്ല. നാളെ ഒരു ജില്ലയിലും അതിശക്തമായ മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Comments
Spread the News