ഇരുട്ടടി തുടരുന്നു; പാചകവാതക വില കുത്തനെ കൂട്ടി

രാജ്യത്ത് പാചകവാതക വില വീണ്ടുംകൂട്ടി. വീടുകളിലെ സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841 രൂപ 50 പൈസയായി. വാണിജ്യ സിലിണ്ടറുകളുടെ വില 80 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1550 ആയി. ഇന്ധനവില വര്‍ധനവ് അനിയന്ത്രിതമായി തുടരുന്നതിനിടെയാണ് പാചകവാതകത്തിനും വില വര്‍ധിപ്പിച്ചിരിക്കുന്നത്.

Comments
Spread the News