വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ രാജിവെയ്‌ക്കും

സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ രാജിവെയ്‌ക്കും. ചാനൽ ചർച്ചക്കിടെ ഉണ്ടായ വിവാദ പരാമർശത്തെ തുടർന്നാണ്‌ രാജിവെയ്‌ക്കുന്നത്‌. വാർത്താ ചാനലിന്റെ തത്സമയ പരിപാടിയിൽ പരാതി പറയാൻ വിളിച്ച യുവതിയോടുള്ള  ജോസഫൈന്റെ പ്രതികരണമാണ്‌ വിവാദത്തിനിടയാക്കിയത്‌. ജോസഫൈന്റെ പെരുമാറ്റം തെറ്റാണെന്ന നിലപാടാണ്‌ പാർടിക്കുള്ളതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. പരാതിക്കാർക്ക്‌ ആശ്വാസം നൽകുന്ന രീതിയിലാകണം കമ്മീഷന്റെ പെരുമാറ്റമെന്നും ശ്രീമതി പറഞ്ഞു.

Comments
Spread the News