ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ ബീഫ് ഒഴിവാക്കണമെന്ന ഉത്തരവിന് സ്റ്റേ

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്‌ക്കാരങ്ങള്‍ക്ക്  ഹൈക്കോടതിയില്‍ തിരിച്ചടി.ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ നിന്നും ചിക്കനും ബീഫും ഒഴിവാക്കണം എന്നുള്ള തീരുമാനത്തിനുമാണ് ഹൈക്കോടതിയുടെ സ്റ്റേ. ഇനി ഒരു ഉത്തരവ് വരുന്നത് വരെയാണ് സ്‌റ്റേ നടപടി. ദ്വീപ് സ്വദേശിയായ  അജ്മല്‍ അഹമ്മദിന്റെ പൊതു താല്‍പര്യ ഹര്‍ജിയിലാണ്‌ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിറേതാണ് നടപടി.

Comments
Spread the News