തലസ്ഥാനത്ത്‌ തകർന്നടിഞ്ഞ്‌ ബിജെപി

സംസ്ഥാനത്ത്‌ ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിച്ച തലസ്ഥാനത്ത്‌ ഏറ്റത്‌ വൻ തിരിച്ചടി. വോട്ട്‌ വിഹിതത്തിൽ ബിജെപി മുന്നണിക്ക്‌ വലിയ നഷ്ടം സംഭവിച്ചു. പല മണ്ഡലത്തിലും കോൺഗ്രസിന്‌ വോട്ട്‌ മറിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 22.65 ശതമാനമുണ്ടായിരുന്ന വോട്ട്‌ വിഹിതം 19.8 ആയി കുത്തനെ താണു. സിറ്റിങ്‌ സീറ്റായ നേമം നഷ്ടമായതിനു പുറമെ രണ്ടാംസ്ഥാനത്തെത്തിയ മണ്ഡലങ്ങളിലും വോട്ടിൽ വലിയ കുറവുണ്ടായി.

ജില്ലയിലെ 14 മണ്ഡലത്തിൽ പത്തിലും എൻഡിഎയ്‌ക്ക്‌ വോട്ട്‌ കുറഞ്ഞു. വർക്കല, നെടുമങ്ങാട്‌, വാമനപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്‌, നേമം, അരുവിക്കര, പാറശാല, കാട്ടാക്കട, കോവളം എന്നിവിടങ്ങളിലാണ്‌ വോട്ട്‌ കുറഞ്ഞത്‌.
ആറ്റിങ്ങലിൽ രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞതുമാത്രമാണ്‌ ഏകനേട്ടം. യുഡിഎഫിനുവേണ്ടി ആർഎസ്‌പി സ്ഥാനാർഥി മത്സരിച്ച ആറ്റിങ്ങലിൽ കോൺഗ്രസ്‌ വൻതോതിൽ വോട്ട്‌ മറിച്ചതാണ്‌ ഈ നേട്ടത്തിനുകാരണം. ചിറയിൻകീഴ്‌, നെയ്യാറ്റിൻകര, തിരുവനന്തപുരം എന്നിവിടങ്ങളിൽ വോട്ട്‌ കൂടി. തിരുവനന്തപുരത്ത്‌ നാട്ടുകാരനായ സിനിമാതാരത്തെ ഇറക്കിയിട്ടും 232 വോട്ട്‌ മാത്രമാണ്‌ വർധിച്ചത്‌.
ബിജെപിക്ക്‌ 10 മണ്ഡലത്തിൽ ലഭിച്ച വോട്ട്‌.
ബ്രാക്കറ്റിൽ 2016ൽ ലഭിച്ച വോട്ട്‌
വർക്കല–-11,214 (19,872)
നെടുമങ്ങാട്‌–- 26,861 (35,139)
വാമനപുരം–-5603 (13,956)
കഴക്കൂട്ടം–- 40,193 (42,732)
വട്ടിയൂർക്കാവ്‌–- 39,596 (43,700)
നേമം–-51,888 (67,813)
അരുവിക്കര–- 15,379 (20,294)
പാറശാല–- 29,850 (33,028)
കാട്ടാക്കട–- 34,642 (38,700)
കോവളം–-18,664 (30,987)
Comments
Spread the News