കാർ കത്തിക്കൽ: ഇഎംസിസി എംഡി ഷിജു വര്‍​ഗീസ്‌ കസ്‌റ്റഡിയിൽ

തെരഞ്ഞെടുപ്പ് ദിനത്തിൽ  കുണ്ടറ മണ്‌ഡലം സ്‌ഥാനാർഥിയായ ഇഎംസിസി എംഡി ഷിജു വര്‍​ഗീസിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ പരാതിക്കാരനായ ഷിജു വര്‍​ഗീസിനെ തന്നെ പൊലീസ് ​ഗോവയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ ഷിജുവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ക്വട്ടേഷൻ സംഘത്തിലെ അംഗമായ ബിനുകുമാർ, ഷിജുകുമാറിന്‍റെ മാനേജര്‍ ശ്രീകാന്ത് എന്നിവരും  കസ്‌റ്റഡിയിലാണ്‌. പോളിങ് ദിവസം പുലര്‍ച്ചെ തന്‍റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്‍റെ പരാതി. എന്നാല്‍ ഷിജു വര്‍ഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്‍റെ സൂചനകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ല.

Comments
Spread the News