ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വാഹനാപകട നാടകം സൃഷ്ടിച്ച് തട്ടിയ സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിജെപിയുടെ പാലക്കാട്, തൃശൂര്‍ ജില്ലാകമ്മിറ്റികളാണ് നിയമ നടപടി സ്വീകരിക്കുക — വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കായിരുന്നു മാധ്യമങ്ങള്‍ക്കെതിരായ ബിജെപി നേതാവിന്റെ ഭീഷണി.
പണം തട്ടിയ സംഭവത്തില്‍ ബിജെപിക്ക് ബന്ധമില്ലെന്നും ഒന്നും പറയാനില്ലെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. ബിജെപി സംസ്ഥാനത്തെവിടെയും തെരഞ്ഞെടുപ്പ് ഫണ്ട് ഒരു രൂപ പണമായി നല്‍കിയിട്ടില്ല. ഡിജിറ്റലായായിരുന്നു ഫണ്ട് കൈമാറ്റം. നേരിട്ട് കറന്‍സി കൊണ്ടുപോയും തെരഞ്ഞെടുപ്പ് ഫണ്ട് കൈകമാറുന്ന രീതി ബിജെപിക്കല്ലെന്നും പറഞ്ഞു.
Comments