ഭക്ഷ്യകിറ്റ്, പെൻഷൻ വിതരണം തടയണം : രമേശ് ചെന്നിത്തല ; ആശങ്കയിൽ വയോജനങ്ങളും,വീട്ടമ്മമാരും

സ്കൂ‌ൾ കുട്ടികൾക്ക് അരി കൊടുക്കുന്നതും, വിഷുവിനുള്ള കിറ്റ് വിതരണം‌, ഏപ്രിൽ, മെയ് മാസത്തേക്ക് പെൻഷൻ മുൻകൂറായി നൽകൽ എന്നിവ ഉടനടി തടയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി . തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനാണെന്നാണ്‌ പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. എന്നാൽ ഇതെല്ലാം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്ന് ഇടതുമുന്നണിയും പറയുന്നു. അതേസമയം രമേശ് ചെന്നിത്തലയുടെ ആവശ്യം പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് തടയുമോ എന്ന ആശങ്കയാണ് വയോജനങ്ങൾക്കിടയിലും വീട്ടമ്മമാർക്കിടയിലും പടരുന്നത്. തങ്ങൾക്ക് വലിയ ആശ്വാസമായ ഈ പദ്ധതികൾ രാഷ്ട്രീയ ആവശ്യത്തിനാണെന്ന് പറയുന്ന രമേശ് ചെന്നിത്തലയോട് കടുത്ത അമർഷമാണ് പലരും രേഖപ്പെടുത്തിയത്. അന്നം മുട്ടിക്കാനല്ലാതെ കോൺഗ്രസ്സിനെ കൊണ്ട് എന്തിന് കൊള്ളാം എന്നും അവർ ചോദിക്കുന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് കോൺഗ്രസിനെതിരെ ഉയരുന്നത്.

Comments
Spread the News