8 വാർഡുകളിൽ കോൺഗ്രസിന് 17 സ്ഥാനാർഥികൾ

വെള്ളനാട് പഞ്ചായത്തിലെ 8 വാർഡുകളിൽ കോൺഗ്രസിന് 17 സ്ഥാനാർഥികൾ . ആദ്യം സ്ഥാനാർഥിയായി തീരുമാനിച്ചവരെ പിന്നീട് നേതൃത്വം ഇടപെട്ട് മാറ്റുകയായിരുന്നു . നേരത്തെ പ്രചരണം ആരംഭിച്ച ഇവർ പത്രിക പിൻവലിക്കാൻ തയ്യാറായില്ല . റിബലുകളെല്ലാം കോൺഗ്രസ് നേതാവും കഴിഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന വെള്ളനാട് ശശിയുടെ അടുപ്പക്കാരാണ്.

കിടങ്ങുമ്മൽ വാർഡിൽ കോൺഗ്രസ് സ്ഥനാർഥി ജ്യോതിഷ് കുമാറിനെതിരെ വിമതനായി ബാബു കുട്ടൻ എം നായർ മത്സരിക്കുന്നു . കമ്പനി മുക്കിൽ പത്മകുമാരിക്കെതിരെ രേണുകയാണ് വിമത . കുളക്കോട് ബിന്ദുലേഖയ്ക്കെതിരെ ഷൈലജയാണ് വിമത . വെള്ളനാട് ടൗണിൽ സുകുമാരൻ നായർക്കെതിരെ സുരേഷ് ആണ് വിമതൻ. ചെറുകുളത്ത് അനിതയ്ക്കെതിരെ ആൻസിയാണ് വിമത . വാളിയറയിൽ മഹേഷിനെതിരെ സന്തോഷ് വിമതനായി മത്സരിക്കുന്നു . കൊങ്കളത്ത് അനൂപ് ശോഭനെതിരെ ശകുന്തളയാണ് വിമത .
കണ്ണമ്പള്ളിയിൽ രണ്ട് വിമതരുണ്ട് ഔദ്യോഗിക സ്ഥാനാർഥി റോബർട്ടിനെതിരെ ഷർമിളകുമാരിയും വിജയകുമാറും വിമതരായി മത്സരിക്കുന്നുണ്ട് .

Comments
Spread the News