യുഡിഎഫ് കോട്ടകള്‍ തകരുന്നു; മാണി സി കാപ്പന് വന്‍ മുന്നേറ്റം

എക്കാലവും യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. കടനാട്, രാമപുരം, മേലുകാവ് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്ലായിടത്തും മാണി സി കാപ്പനാണ് മുന്നില്‍. കടനാട് പഞ്ചായത്തില്‍ 870 വോട്ടുകളും രാമപുരം പഞ്ചായത്തില്‍ 751 വോട്ടുകളുമാണ് എല്‍ഡിഎഫിന് കിട്ടിയ ഭൂരിപക്ഷം. 2361 വോട്ടുകളുടെ ഭൂരിപക്ഷമാണ് മൂന്ന് പഞ്ചായത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഇടങ്ങളിലെല്ലാം ബിജെപിക്ക് വോട്ട് കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്. കേരളാ കോണ്‍ഗ്രസിന്റെ പരമ്പരാഗതമായ ശക്തികേന്ദ്രങ്ങളെല്ലാം മാണി സി കാപ്പനൊപ്പം നില്‍ക്കുന്ന ട്രെന്‍ഡാണ് കാണാനാകുന്നത്. എ കെ ആന്റണി അടക്കമുള്ള മുന്‍നിര നേതാക്കളെ രംഗത്തിറക്കിക്കൊണ്ടായിരുന്നു യുഡിഎഫിന്റെ പ്രചരണം. എന്നാല്‍ ഇത്തവണ പാലായുടെ ചിത്രം മാറുമെന്ന് എല്‍ഡിഎഫും സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും പ്രചരണത്തിന്റെ തുടക്കം മുതലേ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

Comments
Spread the News