ദേശീയപാതയിൽ മംഗലപുരം കുറക്കോടിന് സമീപം മണ്ണിടിച്ചിൽ. ഒരാഴ്‌ച മുമ്പ് ടാങ്കർ മറിഞ്ഞ സ്ഥലത്തിന് സമീപമാണ് മണ്ണിടിച്ചിൽ. ദേശീയപാത നിർമാണത്തിനായി നിലവിലെ പാതയിൽനിന്ന് ഇരുപതടിയിലധികം താഴ്‌ചയിൽ മണ്ണിടിച്ചിരുന്നു. ദേശീയപാതയുടെ സംരക്ഷണ ഭിത്തികളും തകർന്നുതുടങ്ങി. മഴ കനക്കുമ്പോൾ വീണ്ടും മണ്ണിടിഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. ആറ്റിങ്ങൽ ഭാഗത്തേക്ക് മാത്രമാണ് ഗതാഗതം അനുവദിച്ചിട്ടുള്ളത്. ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ പലയിടത്തും മണ്ണ് ഇടിയുകയാണ്.
Comments