കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ പ്രതിമാസ പ്രഭാഷണ പരമ്പരയിൽ “ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ മാറ്റങ്ങളും സാധ്യതകളും” എന്ന വിഷയത്തിൽ സിൻഡിക്കറ്റംഗം ഡോ. ജെ എസ് ഷിജൂഖാൻ പ്രഭാഷണം നടത്തി. ഇന്ത്യയിലെ സർവകലാശാലകളെയാകെ സ്വകാര്യവൽക്കരിക്കാനും പാഠ്യപദ്ധതികൾ വർഗീയവൽക്കരിക്കാനും ശ്രമിക്കുമ്പോൾ കേരളത്തിന്റെ സിലബസ് ജനകീയപരമായി മാറ്റിയെഴുതാൻ സർവകലാശാലകൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഐക്യുഎസി ഡയറക്ടർ ഡോ. ഇ ഷാജി നാലുവർഷ ബിരുദ കോഴ്സിനെ കുറിച്ച് വിശദീകരിച്ചു. ജീവനക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകി. യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയൻ പ്രസിഡന്റ് സന്തോഷ് ജി നായർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ എസ് സജിത്ത് ഖാൻ, സെനറ്റംഗം ഡി എൻ അജയ്, യൂണിയൻ ജോയിന്റ് സെക്രട്ടറി എലിശ്വ ദേവസ്യ എന്നിവർ സംസാരിച്ചു.
Comments