പതിനാറുകാരനെ മർദിച്ച്‌ ഐഫോൺ 
കവർന്ന 5 പേർ അറസ്റ്റിൽ

പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി മർദിച്ച് മൊബൈൽ ഫോൺ കവർന്നവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.  കോട്ടുകാൽ വേട്ടക്കളം ചാനൽ റോഡ് കരയിൽ അയണികുറ്റിവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അസൻ (20, ആസിഫ്, മാറനല്ലൂർ കണ്ണങ്കോട് കിഴക്കേക്കര പുത്തൻ വീട്‌), മുഹമ്മദ് ഹുസൈൻ (20, ഷാഹിദ്), മാറനല്ലൂർ കണ്ടല ചിറിക്കോട് തലനിര പുത്തൻ വീട്ടിൽ മുഹമ്മദ് ഹാജ (18, ഹാജ), ബാലരാമപുരം തലയിൽ പുത്രക്കാട് കോളനിയിൽ ഷെഹിൻ (19), ബാലരാമപുരം റസൽപുരം കുഴിവിള കുളത്തിൽ വീട്ടിൽ ധനുഷ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.  കഴിഞ്ഞ 25നായിരുന്നു സംഭവം. പുളിങ്കുടിക്കു സമീപം ബൈക്കിലെത്തിയ സംഘം പതിനാറുകാരനെ തട്ടിക്കൊണ്ടു പോയി മർദിച്ച്‌ അവശനാക്കിയശേഷം ഐഫോൺ തട്ടിയെടുക്കുകയായിരുന്നു.  പ്രതികളിൽനിന്ന്‌  ബൈക്കുകളും മൊബൈൽ ഫോണും കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന്‌ എസ്ഐ ജെ പി അരുൺകുമാർ പറഞ്ഞു. പിടിയിലായവർ മാറനല്ലൂർ, ബാലരാമപുരം പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതികളാണ്‌.

Comments
Spread the News