യദു സ്ഥിരം പ്രശ്‌നക്കാരന്‍; മുൻപ്‌ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്

മേയർ ആര്യ രാജേന്ദ്രനും സഹോദര ഭാര്യക്കുംനേരെ അശ്ലീല ആം​ഗ്യം കാണിച്ച കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദുവിനെതിരെമുമ്പും യുവതിയെ അധിക്ഷേപിച്ചതിന്‌ കേസ്. 2017 മാർച്ച് 30ന് നേമം തളിയാദിച്ചപുരത്തായിരുന്നു സംഭവം. യുവതിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും ലൈം​ഗിക ആവശ്യത്തിന് ക്ഷണിച്ചതായുമാണ് പരാതി.

സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതുസ്ഥലത്ത് വച്ച് ആക്ഷേപിച്ചതിനുമാണ് കേസ്. തിങ്കളാഴ്ച നടന്ന ചാനൽ അഭിമുഖത്തിനിടെ ഈ കേസുണ്ടെന്ന് യദു സമ്മതിക്കുന്നുണ്ട്. കേസിലെ തന്റെ ഭാ​ഗം ന്യായീകരിക്കുന്ന തരത്തിലാണ് യദു ചാനൽ റിപ്പോർ‌ട്ടർക്ക് മറുപടി നൽകുന്നത്.
ലൈം​ഗിക അതിക്രമത്തിന് പുറമെ ബസ് അപകടങ്ങൾ‌ക്ക് ഇടയാക്കിയതിനും യദുവിന്റെ പേരിൽ വേറെയും കേസുകളുണ്ട്. തമ്പാനൂർ, പേരൂർക്കട, നേമം സ്റ്റേഷനുകളിലാണ് നിലവിൽ ഇയാൾക്കെതിരെ കേസുള്ളത്.

Comments
Spread the News