കിണറ്റിൽ വീണ പതിനാലുകാരനെ രക്ഷപ്പെടുത്തിയ യുവാവിന് അഭിനന്ദന പ്രവാഹം. കുറുങ്കുട്ടി കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് സമീപം ഗിൽഗാലിൽ പ്രസന്നകുമാറിന്റെ മകൻ പി എസ് ജോജോ ( 22) യാണ് അയൽവാസിയായ ശാരദ നിവാസിലെ അനന്തുവിനെ രക്ഷിച്ചത്. രക്ഷപ്പെടുത്തിയ യുവാവിന് അഭിനന്ദന ബോൾ എടുക്കാൻ ഓടുമ്പോൾ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ബഹളം കേട്ട് എത്തിയ ജോജോ മോട്ടോറിൽ ഘടിപ്പിച്ചിരുന്ന പൈപ്പ് വഴി കിണറ്റിലേക്കിറങ്ങി. കിണറ്റിൽ 55 അടിയോളം താഴ്ചയും 15 അടിയോളം വെള്ളവുമുണ്ടായിരുന്നു. അനന്തു മുങ്ങി താഴുന്നതിന് മുമ്പേ ജോജോ താങ്ങിയെടുത്തു പൈപ്പിൽ പിടിച്ച് നിന്നു. തുടർന്ന് നാട്ടുകാർ ഇരുവരേയും കരയിലെത്തിച്ചു. കിണറ്റിലിറങ്ങി പരിചയമില്ലാത്ത ജോജോയുടെ മനോധൈര്യത്തിന് അഭിനന്ദന പ്രവാഹമാണ്. സിപിഐ എം കുറുങ്കൂട്ടി ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സി കെ ഹരീന്ദ്രൻ എംഎൽഎ ജോജോയെ ആദരിച്ചു. എസ് സുരേഷ്, ബി മുരളീധരൻ, ജിന്റു, രജിത്കുമാർ, എസ് വീണ എന്നിവർ പങ്കെടുത്തു.
കിണറ്റിൽ വീണ ബാലനെ രക്ഷിച്ച യുവാവിന് അഭിനന്ദന പ്രവാഹം
Comments