ജോയിയുടെ പ്രചാരണത്തിന് നാട് ഒഴുകിയെത്തുന്നു

വേനലെരിയുന്ന വീഥികളിൽ ചുവപ്പിന്റെ സാഗരം തീർത്ത ജനസഞ്ചയം. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ജോയിയുടെ പ്രചാരണത്തിന് നാട് മുഴുവൻ ഒഴുകിയെത്തുകയാണ്. വർക്കലയുടെ വികസന നായകന് വിജയം ഉറപ്പാക്കുമെന്ന ജനകീയ വിളംബരമാണ് എങ്ങും മുഴങ്ങുന്നത്. കാർഷിക മേഖലയായ മണമ്പൂർ, ഒറ്റൂർ, ചെറുന്നിയൂർ, വക്കം, കടയ്ക്കാവൂർ മേഖലകളിലായിരുന്നു ഞായറാഴ്ചത്തെ പര്യടനം.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്‌ത്രീകളും കുട്ടികളുമടക്കം ജനസഞ്ചയം വരവേറ്റു. ഞായർ രാവിലെ 8ന് മണമ്പൂർ പഞ്ചായത്തിൽ പന്തടിവിളയിൽനിന്നാണ് പ്രചാരണം ആരംഭിച്ചത്. തുടർന്ന് പുത്തൻകോട്, വലിയവിള, പറങ്കിമാംവിള, കൊച്ചുവിള, തൊട്ടിക്കല്ല്, ഭാസ്‌കർ കോളനി, കണ്ണങ്കര, കൊടിതൂക്കിക്കുന്ന്, പെരുംകുളം, കുളമുട്ടം, വെട്ടുകാട്, കവലയൂർ, ഗുരുനഗർ, നാലുമുക്ക്, ഒറ്റൂർ, തോപ്പുവിള, പന്തുവിള, ലക്ഷംവീട്, മാവിൻമൂട്, ചേന്നൻകോട്, മധുരക്കോട്, ഞെക്കാട് പോസ്റ്റ്‌ഓഫീസ് ജങ്ഷൻ, വടശ്ശേരിക്കോണം, ശ്രീനാരായണപുരം, തെറ്റിക്കുളം, വിളയിൽ, വെള്ളിയാഴ്ചക്കാവ്, കാറാത്തല, പാലച്ചിറ, ദളവാപുരം, അയന്തി, പന്തുവിള, അമ്പിളിച്ചന്ത, താന്നിമൂട്, കല്ലുമലക്കുന്ന്, വെന്നികോട്, പണയിൽകടവ്, ലക്ഷംവീട്, മൗലവി ജങ്ഷൻ, എസ്എൻ ജങ്ഷൻ, വെളിവിളാകം, കുന്നുവിള, വടക്കുംഭാഗം, ചാമ്പാംവിള എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മണനാക്ക് ജങ്ഷനിൽ സമാപിച്ചു.

എൽഡിഎഫ് നേതാക്കളായ ആർ രാമു, ബി പി മുരളി, ബി സത്യൻ, ഒ എസ് അംബിക എംഎൽഎ, ഷൈലജാ ബീഗം, എസ് ഷാജഹാൻ, എം കെ യൂസഫ്, തട്ടത്തുമല ജയചന്ദ്രൻ, മധു കരവാരം, മുരളീധരൻ ആറ്റിങ്ങൽ, വി പ്രിയദർശിനി, എ നഹാസ്, വി സുധീർ, കെ പി മനീഷ്, എസ് ഗിരീഷ്, പി ബീന, സലിൽ, മുഹ്സിൻ, കെ വിശ്വനാഥൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Comments
Spread the News