2017-2018 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1700 കോടിയുടെ ആദായനികുതി വകുപ്പിന്റെ നോട്ടീസ് കോണ്‍ഗ്രസിന് ലഭിച്ചതിന് പിന്നാലെ സിപിഐക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ആധായനികുതി വകുപ്പിന്റെ നോട്ടീസ്.
11 കോടി നല്‍കണമെന്ന് കാണിച്ചാണ് സിപിഐക്ക് നോട്ടീസ്.നടപടി പഴയ പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ്. അതേസമയം കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ പതിനൊന്ന് ആദായനികുതി നോട്ടീസ് ലഭിച്ചതായി തൃണമൂല്‍ എംപി സാകേത് ഖോഖലേ പറഞ്ഞു.
2017-18 മുതല്‍ 2020-21 ലെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് വീണ്ടും നോട്ടീസ് അയച്ചത്.
Comments