ഗവ. മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടർ അഭിരാമി ബാലകൃഷ്‌ണന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. അബോധാവസ്ഥയിൽ കണ്ടെത്തിയ മുറയിൽ നിന്നാണ് കുറിപ്പും കണ്ടെത്തിയത്. മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന് കുറിപ്പിൽ പറയുന്നു. ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നും പറയുന്നുണ്ട്. അഭിരാമിയുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. മെഡിക്കൽ കോളേജിലെ സഹപ്രവർത്തകരുടെ മൊഴിയും എടുക്കും.
ഇന്നലെയാണ് അഭിരാമിയെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളനാട് സ്വദേശിയാണ്. മെഡിക്കൽ കോളേജ് പി ടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു.
ചൊവ്വ വൈകിട്ട് അഞ്ചോടെ മുറി തുറക്കാത്തതിനെത്തുടർന്ന് മറ്റു വിദ്യാർഥികൾ ചേർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് നിഗമനം. മൃതദേഹം മോർച്ചറിയിൽ. കൊല്ലം രാമൻകുളങ്ങര സ്വദേശി ഡോ. പ്രതീഷ് ആണ് ഭർത്താവ്. അച്ഛന്‍: ബാലകൃഷ്‌ണൻ നായർ. അമ്മ: രമാദേവി.