സ്ത്രീപക്ഷമാണ് കേരളമെന്ന് പ്രതിജ്ഞയെടുത്ത് സിപിഐ എം സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മയിൽ പതിനായിരങ്ങൾ കോവിഡ് മാദനണ്ഡം പാലിച്ച് വിവിധ കേന്ദ്രങ്ങളിൽ അണിനിരന്നു. ‘സ്‌ത്രീപക്ഷ കേരളം’ ക്യാമ്പയിനിൽ സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവരാണ് പങ്കാളികളായത്. ലോക്കൽ, ബ്രാഞ്ച് കേന്ദ്രങ്ങളിലാണ് കൂട്ടായ്‌മകൾ സംഘടിപ്പിച്ചത്.
സിപിഐ എം പാളയം ലോക്കൽ കമ്മിറ്റി രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സംഘടിപ്പിച്ച കൂട്ടായ്‌മ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. നടൻ മധുപാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ അധ്യക്ഷനായി. സി ജയൻബാബു, കെ എൽ ജിജി, അശോകൻ എന്നിവർ സംസാരിച്ചു. ചെങ്കൽച്ചൂളയിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ കുടുംബസമേതം പങ്കാളിയായി. കെട്ടുങ്ങനൂർ ജങ്ഷനിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി അമ്പിളി ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സിന്ധു സുരേഷ് അധ്യക്ഷയായി. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അരവിന്ദ് പ്രതിജ്ഞ ചൊല്ലി. വർക്കിങ് വിമെൻ കോ–-ഓർഡിനേഷൻ സിഐടിയു സംസ്ഥാന കമ്മറ്റി ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്‌ഘാടനം ചെയ്തു.
പേരൂർക്കട ഏരിയയിലെ 132 കേന്ദ്രത്തിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിച്ചു. നാലാഞ്ചിറയിൽ നടന്ന കൂട്ടായ്‌മ സാഹിത്യകാരൻ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. കെ ജയചന്ദ്രൻ അധ്യക്ഷനായി.
പേരൂർക്കടയിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക ഉദ്ഘാടനം ചെയ്തു. വിമലാ ശശിധരൻ അധ്യക്ഷയായി. കുടപ്പനക്കുന്നിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് കവിത ഉദ്ഘാടനം ചെയ്തു. ബിന്ദു ശ്രീകുമാർ അധ്യക്ഷയായി.നെട്ടയത്ത് സാമൂഹ്യ പ്രവർത്തക ഡോ. അനീഷ്യാ ജയദേവൻ ഉദ്ഘാടനം ചെയ്തു.അജിതാ ദേവി അധ്യക്ഷയായി.
കൊടുങ്ങാനൂരിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി അമ്പിളി ഉദ്ഘാടനം ചെയ്തു. സുകുമാരൻ നായർ അധ്യക്ഷനായി.വാഴോട്ടുകോണത്ത് ഡിവൈഎഫ് ഐ ബ്ലോക്ക് സെക്രട്ടറി അംശു വാമദേവൻ ഉദ്ഘാടനം ചെയ്തു.
കേശവദാസപുരത്ത് മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക ഉദ്ഘാടനം ചെയ്തു. ശ്രീകലാ ദേവി അധ്യക്ഷയായി. വട്ടപ്പാറയിൽ സാംസ്കാരിക പ്രവർത്തകൻ വിഭു പിരപ്പൻകോട് ഉദ്ഘാടനം ചെയ്തു. വത്സലകുമാരി അധ്യക്ഷയായി.കരകുളത്ത് വിവിധ കേന്ദ്രങ്ങളിൽ ഏരിയാ കമ്മിറ്റി അംഗങ്ങൾ ലോക്കൽ സെക്രട്ടറി, വർഗ ബഹുജന സംഘടനാ നേതാക്കൾ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.
കഴക്കൂട്ടം ഏരിയയിലെ 6 കേന്ദ്രത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ആറ്റിപ്ര ലോക്കൽ കമ്മിറ്റിയിലെ ആറ്റിൻകുഴിയിൽ സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ലോക്കൽ സെക്രട്ടറി രാധ അധ്യക്ഷയായി. പൗഡിക്കോണത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ജയപ്രകാശും കുളത്തൂരിൽ കൗൺസിലർ മേടയിൽ വിക്രമനും ശ്രീകാര്യത്ത് സിപിഐ എം ലോക്കൽ സെക്രട്ടറി കേശവൻകുട്ടിയും കാട്ടായിക്കോണത്ത് സാജുവും ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ലോക്കലിലെ ബഹുജന കൂട്ടായ്മ വെട്ടുറോഡിൽ സിനിമാതാരം പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
വട്ടിയൂർക്കാവിൽ വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ വൈസ് ചെയർമാൻ വിനോദ് വൈശാഖി ഉദ്‌ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി എം വേലപ്പൻ അധ്യക്ഷനായി. കണ്ണേറ്റ്മുക്കിൽ സൂര്യ കൃഷ്ണമൂർത്തി ഉദ്‌ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി ജെപി ജഗദീഷ് അധ്യക്ഷനായി.
ശാസ്തമംഗലത്ത് ഷാജി എൻ കരുൺ ഉദ്‌ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി എസ് ശശിധരൻ അധ്യക്ഷനായി.
വഞ്ചിയൂർ ജങ്‌ഷനിൽ സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ഉദ്‌ഘാടനം ചെയ്തു. ചിത്രകല അധ്യക്ഷയായി.
നന്ദൻകോട്ട് എകെപിസിടിഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെ വിജയകുമാരി ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ സുനിൽകുമാർ അധ്യക്ഷനായി.
വലിയവിളയിൽ പുകസ ഏരിയ കമ്മിറ്റി അംഗം ജയകുമാർ ഉദ്‌ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി കെ ശോഭനകുമാരി അധ്യക്ഷയായി.
കാഞ്ഞിരംപാറയിൽ സിപിഐ എം പാളയം ഏരിയ കമ്മിറ്റി അംഗം അഡ്വ. എസ് എൽ അജിതാ ദേവി ഉദ്‌ഘാടനം ചെയ്തു. കൃഷ്ണ അധ്യക്ഷയായി.പേട്ടയിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി കെ കൃഷ്‌ണകുമാർ അധ്യക്ഷനായി. ഓൾ സെയിന്റ്സ് ജങ്‌ഷനിൽ സംസ്ഥാന കമ്മിറ്റിയംഗം ടി എൻ സീമ ഉദ്ഘാടനം ചെയ്തു. സുമാ കുര്യൻ അധ്യക്ഷയായി. ശ്രീകണ്‌ഠേശ്വരത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എസ് പുഷ്പലത ഉദ്ഘാടനം ചെയ്തു. സി അംബിക അധ്യക്ഷയായി. വെൺപാലവട്ടത്ത് മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി അമ്പിളി ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ലോക്കൽ സെക്രട്ടറി നാരായണി അധ്യക്ഷയായി, ഇളംകുളം ജങ്‌ഷനിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സറീന സലാം ഉദ്ഘാടനം ചെയ്തു. സൂര്യ ഹേമൻ അധ്യക്ഷയായി. ഉള്ളൂർ ജങ്‌ഷനിൽ ഡിവൈഎഫ്ഐ ഉള്ളൂർ മേഖലാ വൈസ് പ്രസിഡന്റ് നാൻസി മാർട്ടിൻ ഉദ്ഘാടനംചെയ്തു. മെഡിക്കൽ കോളേജിൽ നഗരസഭ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി ആർ അനിൽ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് വി കെ മീര അധ്യക്ഷയായി, മണ്ണന്തലയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം രേവതി ഉദ്ഘാടനം ചെയ്തു. മാജിദ അധ്യക്ഷയായി.
പ്രതിജ്ഞ ചൊല്ലി നാട്
Comments