തിരുവനന്തപുരം കോർപറേഷനിലെ ഫോർട്ട് വാർഡിൽ സർക്കാർ സ്‌കൂൾ നവീകരണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണം. സ്‌കൂളിന്റെ നവീകരണത്തിന് 10 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ പൊട്ടിയ ചില ഓടുകൾ മാറ്റിയതല്ലാതെ യാതൊന്നും ചെയ്തില്ലെന്നും, ബിജെപി പ്രതിനിധിയായി ജയിച്ച വാർഡ് കൗൺസിലറും അനുചരന്മാരും ചേർന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും പ്രദേശവാസികൾ ആരോപിക്കുന്നു. മുൻപും വാർഡ് കൗൺസിലർക്കെതിരെ സാമ്പത്തിക അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. കോർപറേഷൻ പദ്ധതികൾ നടപ്പാക്കുന്നതിൽ വലിയ വീഴ്ചയാണ് ഫോർട്ട് വാർഡിൽ ഉണ്ടാകുന്നത് എന്നും നാട്ടുകാർ പറയുന്നു. പല പദ്ധതികളും നടപ്പാക്കിയതായി രേഖ ഉണ്ടാക്കുകയും എന്നാൽ അതൊന്നും നടപ്പാകുന്നുമില്ല എന്നാണ് വാർഡിലെ ജനങ്ങൾ പറയുന്നത്. സർക്കാർ സ്‌കൂൾ നവീകരണത്തിൽ നന്നതായി പറയപ്പെടുന്ന ലക്ഷക്കണക്കിന് രൂപയുടെ അഴിമതി വിജിലൻസ് അന്വഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് ഫോർട്ട് വാർഡ് കമ്മിറ്റി മുഖ്യമന്ത്രിയ്ക്കും സ്ഥലം എംഎൽഎ യും മന്ത്രിയുമായ ആന്റണി രാജുവിനും നിവേദനം നൽകി.
തിരുവനന്തപുരം കോർപറേഷനിലെ ഫോർട്ട് വാർഡിൽ ലക്ഷങ്ങളുടെ അഴിമതി
Comments