അരുവിക്കരയിൽ സിപിഐ എം സംയോജിത കൃഷി

സിപിഐ എം അരുവിക്കര ലോക്കൽ കമ്മിറ്റി വിഷുവിന് വിഷരഹിത പച്ചക്കറിക്കായി ആരംഭിക്കുന്ന സംയോജിത കൃഷിയുടെ നടീൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് സുനിൽകുമാർ, ഏരിയ സെക്രട്ടറി ആർ പി ശിവജി, ഏരിയ കമ്മിറ്റി അംഗങ്ങളായ വെള്ളനാട് രാജേന്ദ്രൻ, അഡ്വ. രാജ് മോഹൻ, വി ആർ പ്രവീൺ, കെ സുകുമാരൻ, എ അസീസ്, ലോക്കൽ സെക്രട്ടറി എ ആന്റണി എന്നിവർ പങ്കെടുത്തു.

Comments
Spread the News