CITU ചുമട്ട്തൊഴിലാളികൾ മാതൃകയായി

കോട്ടയ്ക്കകത്ത് പാഞ്ചജന്യം കല്യാണ മണ്ഡപത്തിൽ തുടങ്ങുന്ന വാക്സിൻ കേന്ദ്രം ശുചീകരിച്ച് ചുമട്ട്തൊഴിലാളികൾ മാതൃകയായി. കോട്ടയ്ക്കകം പടിഞ്ഞാറെനട സെക്ഷനിലെ സി ഐ റ്റിയു ചുമട്ട് തൊഴിലാളികളാണ് കല്യാണമണ്ഡപം ശുചീകരിച്ച് വൃത്തിയാക്കിയ ത്.
നിയുക്ത തിരുവനന്തപുരം എം എൽ എ ശ്രീ ആന്റണി രാജുവിന്റെ ശ്രമഫലമായി ഫോർട്ട് ആശുപത്രിയിലെ വാക്സിൻ കേന്ദ്രം സ്ഥല സൗകര്യത്തിനായി പാഞ്ചജന്യം കല്യാണ മണ്ഡപത്തിൽ ബുധനാഴ്ച മുതൽ ആരംഭിക്കുകയാണ്. എന്നാൽ വർഷങ്ങളായി പൂട്ടി കിടക്കുന്നതിനാൽ വൃത്തിഹീനമായി കിടക്കുകയായിരുന്നു. ഇതറഞ്ഞതിനെ തുടർന്ന് ചുമട്ട്തൊഴിലാളികൾ ശുചീകരണ പ്രവർത്തനം നടത്തുകയായിരുന്നു.
സിഐറ്റിയു നേതാക്കളായ അഡ്വ. ആർ എസ് വിജയ് മോഹൻ, കെ എസ് ബാബുരാജൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Comments
Spread the News