ചീഞ്ഞ ഓറഞ്ച് വയലിൽ തള്ളി; തിരികെ പെറുക്കിപ്പിച്ച് കോര്‍പ്പറേഷന്‍

ചീഞ്ഞ ഓറഞ്ച് വയലിൽ തള്ളിയവരെ കൊണ്ടുതന്നെ നീക്കം ചെയ്യിച്ച് കോർപ്പറേഷൻ. പുഞ്ചക്കരിയിൽ റോഡിനോട് ചേർന്നുള്ള വയലിലാണ് ചീഞ്ഞ ഓറഞ്ചുകൾ ഉപേക്ഷിച്ചത്. ബുധനാഴ്ച രാവിലെ നടക്കാനിറിങ്ങിയവർ വിവരം അറിയിച്ചതിനെ തുടർന്നാണ് കോർപ്പറേഷൻ ഇടപ്പെട്ടത്.  ഒരു ലോഡ് കേടായ ഓറഞ്ചുകളാണ് ഇത്തരത്തിൽ കടയിലെ ജീവനക്കാരെ കൊണ്ട് പെറുക്കിമാറ്റിച്ചത്. പ്രദേശവാസികൾ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഓറഞ്ചുകൾക്കിടയിൽ നിന്ന് കടയുടെ വിവരവും നമ്പറും ലഭിച്ചു. പരുത്തികുഴിയിൽ പ്രവർത്തിക്കുന്ന ബിസ്മില്ല ഫ്രൂട്ട്സ് എന്ന സ്ഥാപനമാണ് കേടായ ഓറഞ്ചുകൾ വയലിൽ ഉപേക്ഷിച്ചത്. തുടർന്ന് മേയർ ആര്യാ രാജേന്ദ്രൻ ഇടപെട്ട് കടയുടമയെ കൊണ്ട് മാലിന്യം നീക്കി.

മാലിന്യം സംസ്കരിക്കാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ കോർപ്പറേഷൻ ഒരുക്കി നൽകിയിട്ടും അത് പ്രയോജനപ്പെടുത്താതെ പൊതുയിടത്തിൽ വലിച്ചെറിയുന്ന രീതി ഖേദകരമാണെന്ന് മേയർ പറഞ്ഞു. വലിച്ചെറിയപ്പെടുന്ന മാലിന്യം രോ​​ഗപ്പകർച്ചയുടെയും വെള്ളക്കെട്ടിന്റെയും കാരണമാകും. മാലിന്യങ്ങൾ പൊതുനിരത്തിൽ ഉപേക്ഷിക്കുന്നവരെ കുറിച്ച് വിവരം കിട്ടുന്നവർ  മേയറുടെ ഒഫിഷ്യൽ നമ്പറിലേക്ക്  വിവരങ്ങൾ (9447377477) അറിയിക്കണമെന്ന് മേയർ അറിയിച്ചു.

 

Comments
Spread the News