ജനറൽ ആശുപത്രി – വഞ്ചിയൂർ റോ‌ഡ് 
തുറന്നു

സ്മാർട്ട് സിറ്റിയുടെ കീഴിൽ കെആർഎഫ്ബി നിർമിക്കുന്ന ജനറൽ ആശുപത്രി – -വഞ്ചിയൂർ റോ‌ഡ് ആദ്യഘട്ട ടാറിങ് പൂർത്തിയാക്കി ഭാഗികമായി തുറന്നു. ജനറൽ ആശുപത്രിമുതൽ പുത്തൻ റോഡ് ജങ്ഷൻവരെയുള്ള ഭാഗമാണ് ​ഗതാ​ഗതത്തിനായി തുറന്നുനൽകിയത്. പുത്തൻറോഡ് ജങ്‌ഷൻമുതൽ വഞ്ചിയൂർ ജങ്ഷൻവരെയുള്ള ഭാഗത്ത് പണികൾ പുരോഗമിക്കുകയാണ്. ജൂണിൽ ടാറിങ് പൂർത്തിയാക്കി പൂർണമായി തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചു.

Comments
Spread the News